19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 26, 2024
September 12, 2024
April 15, 2024
January 29, 2024
December 21, 2023
August 11, 2023
March 13, 2023
March 4, 2023
February 24, 2023

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്ക് നോട്ട് നിരോധനം ഉള്‍പ്പെടെ 25 ഹര്‍ജികള്‍

ചീഫ് ജസ്റ്റിസ് എന്‍ വി രമണ നാളെ വിരമിക്കും
Janayugom Webdesk
August 25, 2022 7:40 pm

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അടുത്തയാഴ്ച വാദം ആരംഭിക്കുന്നതിനായി പട്ടികപ്പെടുത്തിയിരിക്കുന്നത് നോട്ട് നിരോധനം ഉള്‍പ്പെടെ 25 ഹര്‍ജികള്‍. 29നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിവിധ കേസുകളില്‍ വാദം കേള്‍ക്കുക.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്കുള്ള സംവരണം, വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജികള്‍ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യത്തെ പ്രവര്‍ത്തി ദിവസത്തേക്കാണ് കേസുകള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നാളെ വിരമിക്കും.

 

നിർണായകമായ കേസുകൾ കോടതികളിൽ മുൻഗണനാക്രമത്തിൽ ലിസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജസ്റ്റിസ് ലളിത് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സമീപ കാലങ്ങളില്‍ കേസുകള്‍ പരിഗണിക്കുന്നത് വൈകുന്നുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 342 കേസുകളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു കീഴില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. ഏഴംഗ ബെഞ്ചിനു കീഴില്‍ 15ഉം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു കീഴില്‍ 135 കേസുകളും കെട്ടിക്കിടക്കുകയാണ്.

2016 നവംബറിലാണ് നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നടപടിയ്ക്കു പിന്നാലെ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. അടുത്തമാസം ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. ജനപ്രതിനിധികള്‍ക്ക് ക്രിമിനല്‍ കേസുകളിലെ പരിരക്ഷ, സിബിഐയുടെ അധികാര പരിധി, ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവാഹമോചനക്കേസുകളില്‍ സുപ്രീം കോടതിയുടെ അധികാരം, പഞ്ചാബിലെ സിഖ് വിഭാഗത്തിന്റെ ന്യൂനപക്ഷ പദവി, നിക്കാഹ് ഹലാലയുടെയും ബഹുഭാര്യത്വത്തിന്റെയും മതപരമായ ആചാരങ്ങളുടെ ഭരണഘടനാ സാധുത, ആന്ധ്രാപ്രദേശിലെ എല്ലാ മുസ്‌ലിം സമുദായാംഗങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കുന്ന സംസ്ഥാന നിയമത്തിന്റെ സാധുത എന്നിവയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനുള്ള മറ്റ് പ്രധാനപ്പെട്ട കേസുകള്‍.

 

Eng­lish Sum­mery: As Chief Jus­tice of India NV Ramana retires tomor­row, the Supreme Court heard a num­ber of impor­tant mat­ters on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.