8 December 2025, Monday

Related news

December 5, 2025
November 26, 2025
November 25, 2025
November 24, 2025
November 21, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 13, 2025

തെരുവുനായ ഉത്തരവ് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റീസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2025 9:35 am

ഡല്‍ഹി എന്‍സിആറിലെ തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ്. കോണ്‍ഫറന്‍സ് ഫോര്‍ ഫ്യൂമന്‍ റെററ്സ് (ഇന്ത്യ ) എന്ന സംഘടനയുടെ ഹര്‍ജി അഭിഭാഷക നനിത ശര്‍മ വിഷയം പരാമര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത് .

രണ്ടു ബെഞ്ചുകള്‍ പരസ്പരവിരുദ്ധമായി രണ്ട് ഉത്തരവുകള്‍ ഇറക്കിയെന്ന് നനിത ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയം പരിഗണിക്കേണ്ടത്‌ ഹൈക്കോടതികളാണെന്ന്‌ 2024 മേയില്‍ ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീംകോടതി തീർപ്പ്‌ കൽപ്പിക്കേണ്ടതുണ്ടോ എന്ന്‌ തീരുമാനിക്കണമെന്നും വിശാല ബെഞ്ചിലേക്ക്‌ വിടണമെന്നും ആവശ്യപ്പെട്ടു. ഒരു ബെഞ്ച്‌ വിധിപറഞ്ഞെന്നും വിഷയം പരിശോധിക്കാമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ മറുപടി നൽകി. തുടർന്ന് മൂന്നംഗബെഞ്ചിന് കേസ് വിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.