അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തായി മാധ്യമങ്ങൾ വലിയ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. മാധ്യമപ്രവർത്തകൻ സുധാകർ റെഡ്ഡി ഉദുമൂലയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് എൻ വി രമണ ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ചെറുപ്പം മുതല്‍ അഴിമതികൾ തുറന്നുകാട്ടുന്ന വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടെന്നും, പത്രങ്ങൾ അന്ന് ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലെന്നും രമണ പറഞ്ഞു. പണ്ട് മാധ്യമങ്ങള്‍ എല്ലാ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നു. അവരുടെ റിപ്പോർട്ടുകള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.സമീപ വർഷങ്ങളിൽ അത്തരത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങളെ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം എന്നത് ശ്രദ്ധേയമാണ്.
english summary; Investigative media activity disappears Chief Justice
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.