22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

ആര്‍സി അമല യുപിസ്കൂളില്‍ വോട്ട് ചെയ്ത് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 26, 2024 9:09 am

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ആര്‍സി അമല ബിയുപി സ്കൂളില്‍ 161ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം എംപി കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലെ ബൂത്ത് നമ്പർ 52ലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കണ്ണൂര്‍ മോറാഴ സി എച്ച് കമ്മാരന്‍ സ്മാരക എയുപി സ്കൂളിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. 

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു കൊല്ലം കുന്നിക്കോട് എപിപിഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 123, അഡ്വ. പി സന്തോഷ് കുമാർ എംപി കണ്ണൂർ കക്കാട് കോർജാൻ യുപി സ്കൂളിൽ 149, സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ ഉദുമ മണ്ഡലത്തിലെ കോളിയടുക്കം ഗവ. യുപി സ്കൂളിലെ 33, പി പി സുനീര്‍ പൊന്നാനി മാറഞ്ചേരി പരിച്ചകം എഎംഎല്‍പി സ്കൂള്‍ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Chief Min­is­ter after vot­ing in RC Amala UP School

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.