10 December 2025, Wednesday

Related news

December 2, 2025
November 11, 2025
September 16, 2025
August 13, 2025
July 29, 2025
May 30, 2025
May 23, 2025
April 11, 2025
April 8, 2025
March 19, 2025

മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ ആറിന് കയ്പമംഗലത്ത്; നവകേരള സദസ്സ് നിയോജക മണ്ഡലം സംഘാടക സമിതി രൂപികരിച്ചു

Janayugom Webdesk
കയ്പമംഗലം
October 11, 2023 12:36 pm

നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലം തല നവകേരള സദസ് കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഡിസംബർ ആറിന് നടക്കും. ശാന്തിപുരം പി എ സെയ്തുമുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡൻസ് റിസർച്ച് സെന്ററിൽ നടന്ന സംഘാടക സമിതി രൂപികരണ യോഗം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി കലക്ടർ അഖിൽ മുഖ്യാതിഥിയായി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ ചന്ദ്രബാബു, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, കെ പി രാജൻ, എം എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ലേബർ ഓഫീസർ എം എം ജോവിൻ, തഹസിൽദാർ രേവ, ഡി വൈ എസ് പി സലീഷ് എൻ ശങ്കർ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതിയുടെ രക്ഷാധികാരികളായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു , ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സംവിധായകൻ കമൽ എന്നിവരേയും, ചെയർമാനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയേയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ വൈസ് ചെയർമാൻമാരുമായും, ജില്ലാ ലേബർ ഓഫീസർ എം എം ജോവിവിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. സംഘാടക സമിതിയോടനുബന്ധിച്ച് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. നവകേരള സദസിനോടനുബന്ധിച്ച് കലാ- സാംസ്കാരിക പരിപാടികൾ, എക്സിബിഷൻ തുടങ്ങിയവ സംഘടിപ്പിക്കും. 

Eng­lish Sum­ma­ry: Chief Min­is­ter and Min­is­ters on Decem­ber 6 at Kaypamangalam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.