11 January 2026, Sunday

Related news

January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025

സിപിഐ നേതാവ് യു വിക്രമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 21, 2023 2:49 pm

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച വിക്രമന്‍ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവര്‍ത്തനത്തിലൂടെയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചരണം നല്‍കുന്നതില്‍ നിരന്തരം ഇടപെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വസ്തുനിഷ്ഠമായി വാര്‍ത്തകളെ അവതരിപ്പിക്കുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തി.

ജീവിതത്തിലും എഴുത്തിലും തെളിമയാര്‍ന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തില്‍ സജീവമായിരുന്നത്. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വിക്രമന്റെ നിര്യാണത്തില്‍ ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ വെളുപ്പിന് അഞ്ചരക്ക് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 66 വയസ് ആയിരുന്നു.

Eng­lish Sum­ma­ry: Chief Min­is­ter con­doled the demise of U Vikraman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.