19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024

എം കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 3, 2023 7:23 pm

പ്രമുഖ സാമ്പത്തിക വിദ​​ഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനംഅറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം കുഞ്ഞാമൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ, എഴുത്തുകാരൻ, എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനമുള്ളതായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേർപാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡോ.എം കുഞ്ഞാമനെ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Chief Min­is­ter con­doles the death of M Kunjaman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.