23 January 2026, Friday

Related news

January 19, 2026
January 13, 2026
January 13, 2026
January 3, 2026
January 3, 2026
January 3, 2026
December 24, 2025
December 18, 2025
December 15, 2025
December 7, 2025

മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഭദ്രദീപം കൊളുത്തി ; കേരളീയത്തിന് വര്‍ണ്ണാഭമായ തുടക്കം

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 11:37 am

ക്ഷേമപ്രവര്‍ത്തനങ്ങളിലും വികസനനേട്ടങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കു എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളത്തിന് തലസ്ഥാന നഗരയില്‍ തുടക്കമായി. സെന്‍ട്രല്‍ സ്റ്റേഡിയതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന റവന്യു ‑ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ .രാജന്‍ അധ്യക്ഷത വഹിച്ചു. കേരളീയം സംഘാടകസമിതി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് കേരളീയം ജനറൽ കൺവീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു അവതരിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ ബാലഗോപാൽ ആമുഖപ്രഭാഷണം നിർവഹിച്ചു.

സ്‌പീക്കർ എ എൻ ഷംസീറാണ് കേരളീയം ബ്രോഷർ പ്രകാശനം ചെയ്‌തത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ചലച്ചിത്ര നടൻമാരായ കമലഹാസൻ, മമ്മൂട്ടി,മോഹൻലാൽ, ചലച്ചിത്ര നടിമാരായ ശോഭന, മഞ്ജു വാര്യർ, യുഎഇ അംബാസഡർ അബ്‌ദുൽ നാസർ ജമാൽ അൽ ശാലി, ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോർവേ അംബാസഡർ മെയ് എലൻ സ്‌റ്റൈനർ,റിട്ട. ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ,എം എ യൂസഫലി, രവി പിള്ള, ഡോ. എം വി പിള്ള എന്നിവർ ആശംസയർപ്പിക്കും.പ്രൊഫ. (ഡോ) അമർത്യസെൻ, ഡോ. റൊമില ഥാപ്പർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വെങ്കി രാമകൃഷ്‌ണൻ,ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ. തോമസ് പിക്കറ്റി, അഡ്വ. കെ കെ വേണുഗോപാൽ, ടി എം കൃഷ്‌ണ, ഉസ്‌താദ് അംജദ് അലി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.2 മണിയോടെ കേരളീയത്തിന്റെ വേദികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

രണ്ടാം തീയതി മുതൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും.ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.വേദികളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു.മേളയുടെ മുഖ്യആകർഷണമായ സെമിനാറുകൾ നവംബർ 2 മുതൽ തുടങ്ങും.രാവിലെ 9.30 മുതൽ 1.30 വരെയാണ് സെമിനാറുകൾ.കലാപരിപാടികൾ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും.

Eng­lish Summary:
Chief Min­is­ter lit Bhadradeep­am at Cen­tral Sta­di­um; A col­or­ful start to Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.