
തമിഴ് നാട്ടില്‍ അടിച്ചമര്‍ത്തലിനും, ആധിപത്യത്തിനും പ്രവേശനമില്ലെന്നും അതുകൊണ്ട് ബിജെപിക്ക് സംസ്ഥാനത്ത് നോ എന്‍ട്രി എന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സാമൂഹിക പരിഷ്കർത്താവായ പെരിയാർ, ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ എന്നിവരുടെ ജന്മവാർഷികവും ഡിഎംകെയുടെ 76-ാം സ്ഥാപക വാർഷികവും ആഘോഷിക്കുന്ന മുപ്പെരും വിഴായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന്റെ ഭാഷയും, സ്വത്വവും, അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രം നമ്മളെ പലവിധത്തിൽ അടിച്ചമർത്തുകയാണ്. ഹിന്ദി അടിച്ചേൽപ്പിച്ചും, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവച്ചും, പുരാസവസ്തു ഗവേഷണങ്ങൾ അടിച്ചമർത്തിയും കേന്ദ്രം നമ്മളെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുകയാണ്.
വോട്ട് ചെയ്യാനുള്ള നമ്മുടെ അവകാശത്തെ എസ്ഐആർ വഴി തട്ടിയെടുക്കാനും കേന്ദ്രം ശ്രമിക്കുകയാണിപ്പോൾ. മൂന്ന് തവണ കേന്ദ്രത്തിൽ ഭരണം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം തമിഴ്‌നാട്ടിൽ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.