താന്‍ മഹാരാജാവ് അല്ല, ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി ഡി സീതീശന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങൾ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ച് പറഞ്ഞതിന്റെ മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.അങ്ങനെയൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങൾ ‚മാധ്യമങ്ങൾ എന്തു പ്രചരിപ്പിച്ചാലും ഞങ്ങൾ തകരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങൾ ഇങ്ങനെ കുറെ കാര്യങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഞങ്ങൾ തീർന്നു പോകുമെന്ന് നിങ്ങൾ കരുതുന്നു.അങ്ങനെ ഒരു വ്യാമോഹം ഒന്നും വേണ്ട മാധ്യമങ്ങൾ എന്തെല്ലാം പ്രചരിപ്പിച്ചു ‚അതിന് പിന്നിൽ നിങ്ങളുടെ പലരും ഉണ്ടായിരുന്നില്ലേ,യഥാർത്ഥത്തിലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പറയും.
ക്യാമ്പസുകളിലെ വിദ്യാർത്ഥികളിൽ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരം എന്നും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസം മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് നല്ല ഫലം വന്നു തുടങ്ങി.
ഈ അഭിമാനകരമായ വസ്തുതയെ നമസ്കരിച്ചു കൊണ്ടാണ് ക്യാമ്പസുകളിൽ ഗുണ്ടാവിളയാട്ടം എന്ന പ്രചരണം നടത്തുന്നത്ഒരിടത്ത് ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ല എന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നു.ക്യാമ്പസുകളിലെ സംഘർഷം അനഭലഷണീയമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
English Summary:
Chief Minister Pinarayi said that he is not a king but a servant of the people
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.