18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 14, 2025
April 10, 2025
April 10, 2025
April 8, 2025
April 5, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025

യുജിസി കരട് നിര്‍ദ്ദേശം ഫെഡറലിസത്തെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം
February 20, 2025 12:28 pm

യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ശ്രമമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിവിസി നിയമനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു പങ്കും നൽകുന്നില്ല എന്നത് പ്രധാന പ്രശ്നമാണ്.ഗവർണർക്കാണ് നിയമനത്തിന് അധികാരം.

കരടിലെ നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷകരമാണ്.രാഷ്ട്രീയ താൽപര്യം സർവ്വകലാശാലയിൽ കടന്ന് വരാൻ വഴിയൊരുക്കും.യുജിസി കരട് ഒറ്റപ്പെട്ട വിഷയമല്ല.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഒരുമിച്ച് മുന്നോട്ടുപോകണം.അതിനുള്ള ആദ്യ ചവിട്ടുപടിയായി ഈ കൺവെൻഷൻ മാറും.അദ്ദേഹം പറഞ്ഞു .അതേസമയം ഇന്ന് ആരംഭിച്ച സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷനിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും.

കേന്ദ്രസർക്കാറിന്റെ സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെയാണ് ബി ജെ പി ഇതര സംസ്ഥനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ.യുജിസി റെഗുലേഷനെതിരെയുള്ള ചർച്ചയാണ് കൺവെൻഷൻ്റെ മുഖ്യ അജണ്ടയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കക്ഷിരാഷ്ട്രീയത്തിന് അതീതമായ കേരളത്തിന്റെ ആശങ്കകൺവെൻഷനിൽ ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ കൺവെൻഷനിൽപങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.