എമ്പുരാൻ ചിത്രത്തിൻറെ വിവാദങ്ങൾ ശക്തമാകുന്നതിനിടെ കുടുംബസമേതം ചിത്രം കാണാൻ തിയറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബവും എമ്പുരാൻ കാണാനെത്തിയത്.
മാർച്ച് 27ന് റിലീസായ പ്രിത്വി രാജ് ചിത്രം എമ്പുരാനെതിരെ സംഘപരിവാർ അനുകൂലികൾ കടുത്ത വിമർശനങ്ങൾ അഴിച്ചു വിട്ടിരുന്നു. പല ബിജെപി പ്രവര്‍ത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാൻ ഇനി പ്രദർശിപ്പിക്കുക. നിർമാതാക്കൾ തന്നെയാണ് മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.