17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024

‘കേരളീയം’ നാടിന്റെയാകെ മഹോത്സവമായി മാറ്റണം ; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 12, 2023 8:56 pm

കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. കേരളീയം 2023ന്റെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്.

ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകളാണ് അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകർ പങ്കെടുക്കും. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

വിയറ്റ്നാം മുൻ കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ടെറി സീനിയർ ഫെല്ലോ ഡോ. കെ സി ബൻസൽ, ലോക ബാങ്ക് സീനിയർ എക്കണോമിസ്റ്റ് ക്രിസ് ജാക്സൺ, പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ പ്രൊഫ. കടമ്പോട്ട് സിദ്ദിക്ക്, പ്രശസ്ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാർഡ് ഫ്രാങ്കി, അമുൽ മുൻ മാനേജിങ് ഡയറക്ടർ ആർ എസ് സോധി, കൽക്കട്ടയിലെ ശ്രുതി ഡിസെബിലിറ്റി റൈറ്റ്സ് സെന്റർ സ്ഥാപക ശംപ സെൻഗുപ്ത, മാനസിക വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ‘ദി ബന്യൻ’ എന്ന സംഘടനയുടെ സ്ഥാപക വന്ദന ഗോപകുമാർ, കൊളംബിയ സർവകലാശാലയിലെ ഗ്ലെൻ ഡെമിങ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യ ഓഫിസിലെ സാമ്പത്തിക വിദഗ്ധ കല്യാണി രഘുനാഥൻ, മുൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സായിദാ ഹമീദ് എന്നീ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

40 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളത്തിന്റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താൻ ഒമ്പത് വേദികളിലാണ് ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. ആറ് വേദികളിലായി ഫ്ലവർ ഷോ നടക്കും.
വിവിധ തീമുകളിലായി ഒൻപത് എക്സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആന്റ് പ്രോഗ്രസ്, വ്യവസായം, സംസ്കാരം, ഇന്നോവേഷൻ ആന്റ് ടാലന്റ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ എക്സിബിഷനുകളിൽ അവതരിപ്പിക്കപ്പെടും.

കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക‑കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് പ്രധാന വേദികൾ, രണ്ട് നാടക വേദി, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികൾ, 10 തെരുവ് വേദികൾ എന്നിവയാണ് കലാപരിപാടികൾക്ക് മാത്രമായി ഒരുക്കുന്നത്. ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമാ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന്. പ്രൊഫഷണൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായി വേദികൾ ഒരുങ്ങും.

പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപലാങ്കാരമാവും ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം. പ്രധാനപ്പെട്ട വേദികളിൽ എൽഇഡി ഇൻസ്റ്റലേഷനും ഉണ്ടാകും. തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്ര ഭക്ഷണം വരെ വ്യത്യസ്തമായ വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള 11 ഭക്ഷണമേളകൾ സംഘടിപ്പിക്കും. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിയുള്ള ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ മറ്റൊരു ആകർഷണം.

കേരളീയം നാടിന്റെയാകെ മഹോത്സവമായി മാറ്റാൻ എല്ലാവരുടെയും സജീവമായ പങ്കാളിത്തമുണ്ടാകണം. നമ്മുടെ നാടിന്റെ തനിമയും നേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ചർച്ചകളിലൂടെയും വിവിധ പരിപാടികളിലൂടെയും അറിവിന്റെയും അനുഭവങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കാനും കേരളീയത്തിനു സാധിക്കും. അതിനായി ഒരുമിച്ച് ഒരേ മനസോടെ നമുക്ക് പ്രയത്നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: ‘Ker­aliyam’ should be turned into a fes­ti­val; Chief Minister
You may also like this video

 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.