29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 28, 2025
April 22, 2025
April 21, 2025
April 21, 2025
April 14, 2025
April 10, 2025
April 10, 2025
April 8, 2025
April 5, 2025

നിക്ഷേപകര്‍ക്ക് കേരളത്തില്‍ ഇനി ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
കൊച്ചി
February 21, 2025 12:40 pm

കേരളത്തില്‍ എത്തുന്ന നിക്ഷേപകര്‍ക്ക് ഇനി ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെവിടെയുമുള്ല നിക്ഷേപകരെ ഒരുമിച്ച് നര്‍ത്താനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് എത്തുന്ന നിക്ഷേപകര്‍ക്ക് ഇനി സാങ്കേതിര പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . വൈദ്യുതി മുടക്കമില്ലാത്ത സംസ്ഥാനമാണ് കേരളം. 

നിക്ഷേപകര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം മുന്‍കൈഎടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് പ്രാധാന്യം നൽകുന്നു. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കും. കേരളത്തിൽ വരുന്ന നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.വ്യവസായ സൗഹൃദമാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റർനെറ്റ്‌ അവകാശമാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌ എത്തിക്കാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി. 6200 സ്റ്റാർട്ട്‌ അപ്പുകൾ തുടങ്ങി, ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും തുടങ്ങി, വിഴിഞ്ഞം പദ്ധതി വികസനം 2028നു മുൻപ് പൂർത്തിയാക്കും, കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി എന്നും പിണറായി വിജയൻ പറഞ്ഞു.ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതാണ്. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ചാന്ദ്രയാൻ പദ്ധതിയിലലടക്കം പങ്കാളികളായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കൊച്ചിയിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിക്കായി നിരവധി വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപകരും എത്തിയിട്ടുളളത്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകുന്നത്. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ്‌ ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.