സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടതെന്നും പാവപ്പെട്ടവരും സാധാരണക്കാരുമായ ആൾക്കാരെയാണ് പ്രത്യേക കരുതലോടെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യരെ വേർതിരിവോടെ കാണുന്നതല്ല.സമൂഹത്തിലെ മേൽത്തട്ടിൽ ഉളള വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർഗങ്ങൾ ഉണ്ടാകും.സാധാരണക്കാരുടെ സ്ഥിതി അതാകില്ല.ജനങ്ങൾ പരാതിയുമായി ഓഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു നേരത്തെയുള്ള സ്ഥിതി. ഇന്ന് ആ സ്ഥിതി മാറി.ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥർ.ജനങ്ങൾക്ക് ലഭിക്കേണ്ടത് ഔദാര്യമല്ല അവരുടെ അവകാശമാണ്.അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായ പുതിയ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇത്തരം ഗുണപരമായ കാര്യങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയാണ് ലഭിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നാട്ടിൽ ആ പ്രചരണമല്ല നടക്കുന്നതെന്നും ആരോഗ്യകരമായ സമീപനം സ്വീകരിക്കുമ്പോൾ അതിന് വേണ്ട പ്രചാരണം കിട്ടാറില്ല എന്നും കുറ്റപ്പെടുത്തി.അതേസമയം ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വലിയ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നത് വസ്തുതയാണ്.
ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബാക്കി ഉണ്ട്.ജീവനക്കാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഭൂരിഭാഗം ഉദ്യോഗസ്ഥരുംആരോഗ്യപരമായ സമീപനം സ്വീകരിക്കുന്നത്നല്ല സമീപനം സ്വീകരിക്കാത്ത അപൂർവ്വം ഉദ്യോഗസ്ഥരും ചില ഓഫീസിൽ കാണാൻ സാധിക്കുന്നുണ്ട്.ചില മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങൾക്ക് എന്തും വഴിവിട്ട് ചെയ്യാം എന്ന ധാരണയുണ്ട്. സർക്കാരും നാടും ഇതൊരിക്കലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായും കർക്കശ നിലപാട് സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങളിൽ ഇതിന് മുൻപ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.