22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

കേരളത്തിലെ സംരംഭകരുടെ ഉല്പനങ്ങള്‍ ആഗോളതലത്തില്‍ മത്സരിച്ച് വിജയിക്കണം; മുഖ്യമന്ത്രി

Janayugom Webdesk
തൊടുപുഴ
October 14, 2023 1:24 pm

സംസ്ഥാനത്തെ ചെറുകിട‑ഇടത്തരം സംരംഭങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ മത്സരശേഷി വളര്‍ത്തുകയും വിജയം കൈവരിക്കുകയും ചെയ്യാന്‍ വ്യവസായ പാര്‍ക്കുകള്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്ക് തൊടുപുഴയിലെ മുട്ടം, തുടങ്ങനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്‍റെ സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യം വരുന്നത്. കേവലം പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യംവയ്ക്കാതെ ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സംരംഭകര്‍ സ്വായത്തമാക്കണം. ഉത്പന്നങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്ക്കരിക്കാനും മൂല്യവര്‍ധിതമാക്കാനും സ്പൈസസ് പാര്‍ക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചം ലഭിക്കും. കേരളത്തിന്‍റെ കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ഇടപെടല്‍ കൂടിയാണ് സ്പൈസസ് പാര്‍ക്ക്. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല സ്വാഗതം പറഞ്ഞു. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ സംരംഭങ്ങള്‍ക്കുള്ള അനുമതി പത്രം മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറി.
എംഎല്‍എമാരായ എം എം മണി, എ രാജ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ റ്റി ബിനു, ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ്, എംഎസ്എംഇ തൃശൂര്‍ ജോയിന്‍റ് ഡയറക്ടര്‍ ജി എസ് പ്രകാശ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Eng­lish Summary: 

Chief Min­is­ter Pinarayi Vijayan said that the indus­tri­al devel­op­ment of the state is improving

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.