
സംസ്ഥാനത്തെ ജയില്‍ സേനയ്ക്ക് മികച്ച പരിശീലനമാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും തൊഴില്‍ നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലന കേന്ദ്രമായ സിക്ക വലിയ പങ്കാണ് വഹിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതു മാസത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകുന്ന അസി. ഓഫീസര്‍മാര്‍ക്ക് ഫലപ്രദമായ സേവന കാലഘട്ടം ഉണ്ടാകട്ടെ എന്നും, പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഭിച്ച അറിവുകള്‍ മികച്ച രീതിയില്‍ കൃത്യ നിര്‍വഹണം നടത്തുന്നതിന് പ്രാപ്തരാക്കുമെന്ന് കരുതുന്നു.
101 അസിസ്റ്റന്റ് പ്രസന്റ് ഓഫീസര്‍മാരും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേവലം കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പാര്‍പ്പിക്കുന്ന ഇടം മാത്രമല്ല ജയില്‍.ജയില്‍ അന്തേവാസികളുടെ സംശുധീകരണം ഇവിടെ നടക്കുന്നുണ്ട്. ജയില്‍ നിര്‍മ്മാണ ഉല്‍പ്പന്നം എന്ന് കേള്‍ക്കിമ്പോഴേ ജയില്‍ ചപ്പാത്തിയാണ് ആദ്യമേ ഓര്‍മ്മ വരിക. സാമൂഹ്യ ജീവിതത്തിന് അനുയോജ്യമാക്കുന്നതിന് ഇവയൊക്കെ സഹായകരമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒരാള്‍ കുറ്റവാളി ആകുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാം. സാഹചര്യ സമ്മര്‍ദ്ദങ്ങളും അതിന് കാരണമാകാം. ജയിലുള്ളവര്‍ കാലാവധി പൂര്‍ത്തിയാക്കി ഉത്തമ വ്യക്തികളായാണ് തിരികെ പോകുന്നത് എന്നാണ് കണക്കാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റം ചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളില്‍ ഉണ്ടാവാന്‍ പാടില്ല. അപൂര്‍വ്വം ചില കുറ്റവാളികള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതും കാണേണ്ടതുണ്ട്. അത് ഗൗരവതരമായി തന്നെ പരിശോധിക്കേണ്ടതാണ്. സര്‍ക്കാരും ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നും അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.വിചാരണ തടവുകാര്‍ വിചാരണ നേരിടുന്നവര്‍ മാത്രമാണ്. കോടതി ശിക്ഷിക്കും വരെ അവരെ നിരപരാധികളായി കാണണം. അന്തേവാസികള്‍ ജയില്‍ ലംഘനം നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. അത്തരം പ്രവണതകള്‍ ഉണ്ടായേക്കാമെന്നും അത് പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.