9 December 2025, Tuesday

Related news

December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025
October 13, 2025
October 11, 2025
October 8, 2025

കേന്ദ്രം കേരളത്തോട് കാട്ടുന്ന നിഷേധാത്മക നിലപാട് തുടരുന്നതായി മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം
July 3, 2025 11:24 am

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സംസ്ഥാനത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദയം നിരാകരിക്കുകയാണുണ്ടായത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം ഉയർന്നു വരേണ്ടതാണ്. കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്. അതിനായി നാം ഒറ്റക്കെട്ടായി നിൽക്കണം എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ 

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിന് നൽകിവരുന്ന എട്ടു രൂപ മുപ്പത് പൈസ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്ക് കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുമ്പ് വരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു.ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്ക് നൽകുന്നതിനുവേണ്ടി അധികമായി അരിവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടത്.

സംസ്ഥാന ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗബാധിതരാണ് എന്നുള്ളത് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്കുള്ള ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദയം നിരാകരിക്കുകയാണുണ്ടായത്.കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം ഉയർന്നു വരേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്. അതിനായി നാം ഒറ്റക്കെട്ടായി നിൽക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.