21 January 2026, Wednesday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

കേരളം വ്യവസായത്തിന് പറ്റിയതല്ലെന്ന പ്രതീതി നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
കൊച്ചി
May 8, 2025 11:08 am

അടുത്ത വര്‍ഷത്തോടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കി ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാതല മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്‌റ്റാർട്ടപ്പിന്റെ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമാണ്‌ കേരളം.

2016ൽ 3000 സ്‌റ്റാർട്ടപ്പുകളുണ്ടായിരുന്നത്‌ 6300 ആയി ഉയർന്നു. 5800 കോടിയുടെ നിക്ഷേപവും 60,000 തൊഴിൽ അവസരവും സൃഷ്ടിക്കാനായി.2016ൽ ഐടി പാർക്കുകളിൽ 640 കമ്പനികളുണ്ടായിരുന്നത്‌ 1106 ആയി ഉയർന്നു. തൊഴിൽ എടുക്കുന്നവരുടെ എണ്ണം 1,48,000 ആയി. ഐടി കയറ്റുമതി 34,123 കോടിയായിരുന്നത്‌ 90,000 കോടിയായി വർധിപ്പിക്കാനായി. അന്താരാഷ്ട്ര ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ജിനോം ഡാറ്റ സെന്റർ, മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം തുടങ്ങിയ പദ്ധതികൾ ഒരുക്കുകയാണ്‌. മൈക്രോ ബയോമിലും ന്യൂട്രാസ്യൂട്ടിക്കൽ മേഖലയിലും മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടിയായി. ഹാർഡ്‌വെയർ, സോളാർ, ലിഥിയം ബാറ്ററി, ഹൈഡ്രജൻ മേഖലകളിൽ ഉൽപ്പാദനം തുടങ്ങുകയാണ്‌.

സംസ്ഥാനം വ്യവസായത്തിന്‌ പറ്റിയതല്ലെന്ന പ്രതീതി നീങ്ങി. വ്യാവസായിക സൗഹൃദ അന്തരീക്ഷത്തിൽ നമ്പർ വണ്ണായി. നിസാൻ, എയർബസ്‌ പോലുള്ള വൻ ബഹുരാഷ്ട്ര കമ്പനികൾ ഇവിടേക്ക്‌ വന്നു. 2016ൽ 12 ശതമാനമായിരുന്ന വ്യവസായ വളർച്ചനിരക്ക്‌ 17 ശതമാനമായി. രാജ്യത്തെ ബെസ്‌റ്റ്‌ പ്രാക്ടീസാണ്‌ സംരംഭകവർഷം പദ്ധതിയെന്ന്‌ കേന്ദ്രസർക്കാരിനും പ്രശംസിക്കേണ്ടിവന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.