വിശിഷ്ടവ്യക്തികൾക്കും അതിവിശിഷ്ടവ്യക്തികൾക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാന ത്തിലെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി വിശദീകരിച്ചു.
ഓരോ ആറു മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവ ലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളളസുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവർണർക്കും വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽഗാന്ധിക്കും ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ളൂ.
പ്രത്യേക സാഹചര്യങ്ങളിൽ ചില സമരമുറകൾ അരങ്ങേറുമ്പോൾ അതിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ സംസ്ഥാന പൊലീസും സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിൽ മൂന്നോ നാലോ പേർ എടുത്തുചാടാൻ തയ്യാറാകുമ്പോൾ അവർ ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അവർ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോൾ വരുന്ന മോഹഭംഗമാണ് പിന്നിലുള്ള വർത്തമാനങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏർപ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എന്നതാണ് ചുരുക്കം. രാഷ്ട്രീയനിലപാട് വച്ച് എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റണമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
English Sammury: z plus security and convoy issue, chief minister Pinarayi Vijayan’s reply
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.