4 March 2026, Wednesday

Related news

March 1, 2026
March 1, 2026
February 27, 2026
February 26, 2026
February 24, 2026
February 24, 2026
February 20, 2026
February 19, 2026
February 17, 2026
February 15, 2026

കോട്ടയം മെഡിക്കൽ കോളജിലെത്തി മുഖ്യമന്ത്രി; അവലോകനയോ​ഗം ചേർന്നു

Janayugom Webdesk
കോട്ടയം
July 3, 2025 6:05 pm

കെട്ടിടഭാ​ഗം തകർന്നുവീണ് അപകടമുണ്ടായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരം അഞ്ചുമണിയോടെ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അവലോകനയോ​ഗം ചേർന്നത്. മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും യോ​ഗത്തിൽ പങ്കെടുത്തു. പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മുഖ്യമന്ത്രി മടങ്ങി.

വ്യാഴം രാവിലെ 10.30ഓടെയാണ് ആശുപത്രിയിൽ അപകടമുണ്ടായത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാ​ഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ ഡി ബിന്ദു (52)ആണ് മരിച്ചു. വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11)പരിക്കേറ്റിരുന്നു.

അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21)നിസാര പരിക്കേറ്റിരുന്നു. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. തെരച്ചിലിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ബിന്ദുവിനെ കണ്ടെത്തിയത്. അത്യാഹിതവിഭാ​ഗത്തിലെത്തിച്ചെങ്കിലും ബിന്ദുവന്റെ ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.