അടുത്ത ലോക്സഭാ തെരഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമായ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി സോണിയഗാന്ധിയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാര്‍ക്ക,മന്ത്രി പൊങ്കുലോട്ടി ശ്രീനിവാസ റെഡ്ഢി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നുതെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു.
സംസ്ഥാന രൂപവത്കരണത്തിന് പ്രത്യുപകാരം ചെയ്യാനും തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം സോണിയയോട് വ്യക്തമാക്കി. ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി. ഖമ്മം മണ്ഡലത്തില്‍ മത്സരിക്കാനാണ് സംഘം സോണിയയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇതിനായുള്ള തയ്യറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2019‑ലെ തിരഞ്ഞെടുപ്പില്‍ 17‑ല്‍ മൂന്നിടത്താണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. മല്‍കാജ്ഗിരിയില്‍നിന്ന് വിജയിച്ച രേവന്ത് റെഡ്ഡി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടങ്കലില്‍നിന്ന് എംഎല്‍എയായിരുന്നു. കോണ്‍ഗ്രസിന്റെ രേണുക ചൗധരിയെ പരാജയപ്പെടുത്തിയ ബിആര്‍എസിന്റെ നാമ നാഗേശ്വര റാവുവാണ് നിലവില്‍ ഖമ്മം എംപി 2014‑ല്‍ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി ഇവിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു.
English Summary:
Chief Minister Revanth Reddy and his team want Sonia Gandhi to contest for Lok Sabha from Telangana
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.