21 January 2026, Wednesday

Related news

January 16, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026

പുസ്തകോത്സവങ്ങള്‍ നവീനതയെ സമൂഹത്തിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്കകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 
Janayugom Webdesk
തിരുവനന്തപുരം
January 7, 2026 3:30 pm

പുസ്തക വായന ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉണ്ടാകുന്ന പ്രധാന ആക്ഷേപങ്ങള്‍ . എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുസ്തകവായന മരിക്കുന്നില്ലന്നും ഇതുപോലുള്ള പുസ്കോത്സവങ്ങള്‍ നവീനതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അതേസമയം വെനസ്വേലയിലെ യുഎസ് കടന്നാക്രമണം ട്രംപിന്റെ നടപടി ധിക്കാരവും, ധാര്‍ഷ്യവും തുറന്നു കാട്ടുന്നതാണന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സാഹിത്യകാരൻ എൻ എസ് മാധവനുള്ള നിയമസഭാ പുരസ്കാരവും ചടങ്ങിൽ കൈമാറി.പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികൾ നിയമസഭയിൽ സജ്ജീകരിച്ച ആറ് വേദികളിലായി നടക്കും. 

വടക്കൻ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യം പ്രദർശനം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിന്‍, റാണാ അയൂബ് തുടങ്ങി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും സാമൂഹിക‑സാംസ്കാരിക പ്രവര്‍ത്തകരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.