19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024

നവകേരള കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാൻ ജനകീയ സംവാദങ്ങൾ; മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് നാളെ തുടക്കം

Janayugom Webdesk
തിരുവനന്തപുരം
February 17, 2024 8:28 am

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ നവകേരള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് നാളെ തുടക്കം. വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർത്താണ് മുഖാമുഖ ചർച്ചകളും സംവാദങ്ങളും നടത്തുന്നത്. കോഴിക്കോട് നടക്കുന്ന വിദ്യാർത്ഥി സംഗമത്തോടെയാണ് മുഖാമുഖ ചർച്ചകൾക്ക് തുടക്കമാകുന്നത്.

20ന് തിരുവനന്തപുരത്ത് യുവജനങ്ങളുമായും 22ന് എറണാകുളത്ത് സ്ത്രീകളുമായും ചർച്ചകൾ നടത്തും. 24ന് കണ്ണൂരിൽ ആദിവാസികളും ദളിത് വിഭാഗങ്ങളും, 25ന് തൃശൂരിൽ സാംസ്കാരികം, 26ന് തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർ, 27ന് തിരുവനന്തപുരത്ത് പെൻഷൻകാർ, വയോജനങ്ങൾ, 29ന് കൊല്ലത്ത് തൊഴിൽമേഖല, മാർച്ച് രണ്ടിന് ആലപ്പുഴയിൽ കാർഷികമേഖല, മൂന്നിന് എറണാകുളത്ത് റസിഡൻസ് അസോസിയേഷനുകൾ എന്നിങ്ങനെയാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: chief min­is­ters mukhamukham program
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.