6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 30, 2024
December 29, 2024
December 27, 2024
December 27, 2024
December 27, 2024
December 26, 2024
December 23, 2024
December 22, 2024
December 20, 2024

പൊഖ്റാൻ പരീക്ഷണങ്ങളിലെ പ്രധാനി; പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ ചിദംബരം അന്തരിച്ചു

Janayugom Webdesk
മുംബൈ
January 4, 2025 3:10 pm

പൊഖ്റാൻ ആണവ പരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്‌ത്രജ്ഞൻ ഡോ. ആർ ചിന്ദംബരം അന്തരിച്ചു. 89-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനും കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക് അഡ്വൈസറായും പ്രവർത്തിച്ചിട്ടുണ്ട്. 

രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചിരുന്നു. 1974ലെ പൊഖ്റാൻ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ചിദംബരത്തിനു വീസ നിഷേധിച്ചു. സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിർപ്പായിരുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.