23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

തിരുവനന്തപുരത്തുനിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍

Janayugom Webdesk
തിരുവനന്തപുരം
February 19, 2024 8:38 am

തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി എന്നാണ് പരാതി.


ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ടീഷര്‍ട്ടാണ് കുഞ്ഞ് ധരിച്ചിരുന്നത്. ഹിന്ദി മാത്രമാണ് കുഞ്ഞിന് അറിയാവുന്നത്. കുഞ്ഞിനായുള്ള അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നതായാണ് വിവരം. കുട്ടിയെ ശ്രദ്ധയില്‍പ്പെടുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112ല്‍ വിളിച്ച് അറിയിക്കുക.

Eng­lish Sum­ma­ry: child abduct­ed from Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.