21 January 2026, Wednesday

Related news

January 1, 2026
December 16, 2025
December 10, 2025
November 18, 2025
November 7, 2025
November 6, 2025
November 6, 2025
November 1, 2025
October 31, 2025
October 23, 2025

പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ വീണ്ടും ശിശുമരണം കൂടി,  മരിക്കുമ്പോൾ ഭാരം 3.7 കിലോ

Janayugom Webdesk
ഭോപ്പാൽ
August 18, 2025 3:15 pm

പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ വീണ്ടും ശിശുമരണം. ഒരു കുഞ്ഞ് കൂടി മരിച്ചു. ശനിയാഴ്ചയാണ് 15 മാസം പ്രായമുള്ള ദിവ്യാൻശി എന്ന പെൺകുഞ്ഞ് മരിച്ചത്. ശിവപുരി സ്വദേശിയായ ഒന്നരവയസുകാരിക്ക് 3.7 കിലോ ഭാരമാണ് മരണ സെയത്ത് ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ദിവ്യാൻശിയുടെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം ആയിരുന്നു. അതിജീവിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഇതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുഞ്ഞിന് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് അമ്മയ്ക്ക് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നു. എന്നാൽ പെൺകുഞ്ഞായതിന്റെ പേരിൽ ചികിത്സയുടെ ആവശ്യമില്ലെന്ന് യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞു. കുഞ്ഞ് അവശയായപ്പോഴും പെൺകുഞ്ഞല്ലേ മരിക്കട്ടെയെന്നാണ് ഭർതൃവീട്ടുകാ‍ർ വിശദമാക്കിയിരുന്നതെന്നാണ് കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് സംബന്ധിയായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഒന്നരവയസുകാരിയുടെ മരണം.
ദിവസങ്ങൾക്ക് മുൻപാണ് ഷിയോപൂർ സ്വദേശിയായ രാധികയെന്ന ഒന്നരവയസുകാരി പോഷകാഹാരക്കുറവ് മൂലം മരിച്ചത്. 2.5 കിലോ മാത്രമായിരുന്നു മരിക്കുന്ന സമയത്ത് കുട്ടിയുടെ ഭാരം. മധ്യപ്രദേശിൽ മാത്രം 10 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉള്ളതായാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.