17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
February 15, 2025
January 30, 2025
October 18, 2024
October 13, 2024
September 17, 2024
August 30, 2024
August 28, 2024
July 21, 2024
June 28, 2024

ഒന്നാം ക്ലാസുകാരന്റെ അവസരോചിത ഇടപെടലില്‍ മുത്തശ്ശിയ്ക്കിത് രണ്ടാം ജന്മം

Janayugom Webdesk
കുട്ടനാട്
August 23, 2023 8:28 pm

ഗവണ്‍മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി റോൺ മാത്യു റിനുവിന്റെ അവസരോചിതമായ ഇടപെടല്‍ മുത്തശ്ശിക്ക് തുണയായി. പക്ഷാഘാതം അപകടകരമാവാത്ത സ്ഥിതിയിലെത്തിച്ചത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം. പിതാവും മുത്തശ്ശിയും രണ്ട് വയസ്സുള്ള ഇളയ സഹോദരനും അടങ്ങിയ കുടുംബമാണ് റോണിന്റേത്. റോണിന്റെ മാതാവ് അഞ്ചു റിനു ഉത്തർ പ്രദേശിൽ നഴ്‌സാണ്.

പിതാവായ റിനു പ്രഭാതസവാരിക്ക് പോകുന്ന സമയത്താണ് റിനുവിന്റെ മാതാവിന് പക്ഷാഘാതം ഉണ്ടാകുന്നത്. തുടര്‍ന്ന് സംസാരിക്കാനോ കൈ ചലിപ്പിക്കാനാ അകാത്ത അവസ്ഥയായി. കയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന ചെറുമകൻ റോൺ പെട്ടന്ന് സാഹചര്യം മനസിലാക്കി വീട്ടിലെ ലാൻഡ് ഫോണിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പറിൽ വിളിച്ചു. ഉടനെ തന്നെ വീട്ടിലെത്തിയ റിനു അമ്മയെ തിരുവല്ലയിലെ സ്വകാര്യ ഹോസ്പിറ്റലിൽതീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും ചെയ്തു. റോണിന്റെ പ്രവൃത്തിയെ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ അഭിനന്ദിച്ച് ഉപഹാരം നൽകി. ആരോൺ മാത്യു റിനു ആണ് റോണിന്റെ സഹോദരൻ. 

Eng­lish Sum­ma­ry: child helped grandma

You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.