11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 24, 2024
July 10, 2024
March 25, 2024
December 16, 2023
February 15, 2023
February 6, 2023
February 5, 2023
February 5, 2023
February 4, 2023

രാജ്യത്ത് ശൈശവ വിവാഹങ്ങൾ വർധിക്കുന്നു; പൊതുതാൽപര്യ ഹർജി വിധി പറയാനായി സുപ്രീം കോടതി മാറ്റിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 10, 2024 7:20 pm

രാജ്യത്ത് ശൈശവവിവാഹങ്ങൾ വർധിച്ചുവരികയാണെന്നാരോപിച്ച് എൻജിഒ സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചത്. ഹര്‍ജിയില്‍ കോടതി ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയാനായി മാറ്റിയത്. 

രാജ്യത്ത് ശൈശവ വിവാഹങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അവകാശപ്പെട്ടു. അതേസമയം ശൈശവ വിവാഹ നിരോധന നിയമം നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശു വികസന മന്ത്രാലയത്തോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കേസില്‍ വിധി പറയുന്നത്.

Eng­lish Sum­ma­ry: Child mar­riages are on the rise in the coun­try; The Supreme Court adjourned the PIL for judgement

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.