22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍;ബാലാവകാശ കമ്മീഷനും കക്ഷിചേരുന്നു

Janayugom Webdesk
തിരുവനന്തപുരം
June 28, 2023 4:35 pm

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേരളത്തിലെ തെരുവു നായ് ആക്രമണം വര്‍ധിച്ചു വരികയാണെന്നും അപകടകാരികളായ നായ്ക്കളെ കൊന്നുൊടുക്കണമെന്നും കമ്മീഷന്‍ അപേക്ഷയില്‍ പറയുന്നു. 2019ല്‍ സംസ്ഥാനത്ത് 5794 തെരുവുനായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ല്‍ ഇത് 3951 ആണ്.എന്നാല്‍ 2021ല്‍ കേസുകള്‍ 7927ഉം 2022ല്‍ 11,776 ഉം ആയി ഉയര്‍ന്നെന്ന് കമ്മീഷന്‍ചൂണ്ടിക്കാട്ടി.2023 ജൂണ്‍ 19 വരെയുള്ള കണക്കനുസരിച്ച് 6276 തെരുവുനായ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ പതിനൊന്നുവയസുകാരനായ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചത് ആപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷന്‍ പറഞ്ഞു. 

തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

Eng­lish Summary: 

Child Rights Com­mis­sion joins forces to kill dan­ger­ous street dogs

You may also like this video: 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.