5 March 2026, Thursday

Related news

February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026

കുട്ടികളില്ലാത്ത മുസ്‌ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിന് മാത്രം അര്‍ഹത: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2025 11:01 am

കുട്ടികളില്ലാത്ത മുസ്‌ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി . മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സുഹര്‍ബി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. എസ്റ്റേറ്റ് സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചു.

ജസ്റ്റിസ് സഞ്ജയ് കരോള്‍, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ ചാന്ദ് ഖാന്‍ ജീവിച്ചിരിക്കെ സഹോദരൻ കരാറുണ്ടാക്കിയിരുന്നതിനാൽ വിധവക്ക് അതില്‍ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി. വില്‍പനക്ക് കരാറുണ്ടാക്കി എന്നതിനാൽ ആ സ്വത്തില്‍ പരാതിക്കാരിക്കുള്ള അവകാശം ഇല്ലാതാവില്ലെന്ന് കോടതി വ്യക്തമാക്കി.

കുട്ടികളില്ലാതെ മരിച്ച ചാന്ദ് ഖാന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടായിരുന്നു കേസ്. താൻ പ്രാഥമിക അവകാശിയാണെന്ന് വാദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിധവ സുഹര്‍ബി സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിന് അവകാശവാദമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ, എസ്റ്റേറ്റിന്‍റെ ഒരു ഭാഗം ചാന്ദ് ഖാൻ ജീവിച്ചിരിക്കെ ഉണ്ടാക്കിയ വിൽപന കരാറിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും അതിനാൽ അനന്തരാവകാശത്തിൽനിന്ന് അവരെ ഒഴിവാക്കണമെന്നും സഹോദരൻ വാദിച്ചു. വിചാരണ കോടതി ഈ വാദം അംഗീകരിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതിയും ഹൈകോടതിയും ഇത് തള്ളുകയായിരുന്നു. വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം സൃഷ്ടിക്കുന്നില്ലെന്നാണ് അപ്പീൽ കോടതിയും ഹൈകോടതിയും വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.