
സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ പങ്കുവച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് സംഭവം. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് തുറന്നു പറയുന്നതെന്നും അക്ഷയ് കുമാർ പറഞ്ഞു. മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണം. ഏഴുമുതല്‍ പത്ത് വരെ ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു സെഷൻ വേണമെന്നും അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.