ചന്ദ്രയാനിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങളുമായി എടത്വ സെന്റ് മേരിസ് എൽപിഎസ്‌സിലെ കുട്ടികൾ. കുട്ടികൾ 10 അടി ഉയരത്തിൽ ഹാർഡ് ബോർഡ് ഉപയോഗിച്ച് റോക്കറ്റ് മാതൃക നിർമിച്ചു. പ്രധാന അധ്യാപക ജെസി പി ജോൺ ശാസ്ത്ര‑സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് സംസാരിച്ചു. കുട്ടികൾ ഇന്ത്യയുടെ ഭൂപട മാതൃകയിൽ അണി നിരന്ന് ഐഎസ്ആർഒയ്ക്ക് പിന്തുണ അറിയിച്ചു.അധ്യാപകരായ അനിലോ തോമസ്, ലിനി, അനീഷ, അനില ജോസഫ്, ജിസ്മോൾ ജോസഫ് എന്നിവർ നേതൃത്വം നൽകി.
English Summary: Children of Edvata St. Mary’s LPS congratulate ISRO on Chandrayaan’s successful launch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.