സ്കൂള്‍ പരിസരത്ത് ആക്രമണസ്വഭാവം കാണിക്കുന്ന സ്ത്രീ കമ്പംമെട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്നു. കമ്പംമെട്ട് മേഖലയില്‍ അഞ്ചിലധികം മാസമായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 40 വയസോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് നാട്ടുകാര്‍ക്ക് പേടി സ്വപ്‌നമായിരിക്കുന്നത്. കമ്പംമെട്ട് മഡോണാ എല്‍ പി സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ വാക്കത്തി, കുറുവടി എന്നിവ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രാവിലെയും വൈകുന്നേരവും എത്തുന്ന ഇവര്‍ കുട്ടികള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്യുകയാണ്. നല്ല ആരോഗ്യമുള്ള ഇവര്‍ ലഹരിക്കടിമയാണോ എന്നും സംശയമുണ്ട്.
കുട്ടികളെ രക്ഷിക്കാനെത്തുന്ന അധ്യാപകര്‍ക്കുനേരെയും ഇവര്‍ ആക്രമണത്തിന് മുതിരുന്നുണ്ട്. ആളുകളെ കാണുമ്പോള്‍ മാനസിക അസ്വാസ്ഥ്യമുള്ളതായി കാണിക്കുകയും പിന്നീട് സ്ഥിരബുദ്ധിയുള്ളവരെപ്പോലെ പെരുമാറുകയും ചെയ്യുന്നുന്നതായി നാട്ടുകാര്‍ പറയുന്നു. വെയിറ്റിംഗ് ഷെഢിലും കടത്തിണ്ണകളിലും കഴിയുന്ന ഇവര്‍ പ്രദേശത്തെ പള്ളിയുടെയും അമ്പലത്തിന്റെയും നേര്‍ച്ചപ്പെട്ടികളില്‍ നിന്നും കമ്പില്‍ അരക്ക് പുരട്ടി പണം കൈക്കലാക്കുകയും ചെയ്യുന്നുണ്ട്. ഇത് തടയാനോ ചോദ്യം ചെയ്യാനോ എത്തുന്നവരെ അസഭ്യവര്‍ഷം നടത്തി ആക്രമിക്കാന്‍ ശ്രമിക്കും. ഇതിനാല്‍ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവരുടെ ശല്യം രൂക്ഷമായതോടെ കമ്പംമെട്ട് സെന്റ് ജോസഫ് പള്ളിയില്‍ നിന്നും ക്ഷേത്രക്കമ്മറ്റിയില്‍ നിന്നും പരാതി നല്‍കിയിരുന്നു. പോലീസെത്തി ഇവരെ ഓടിച്ചെങ്കിലും ഒരു മാസത്തിന് ശേഷം തിരികെയെത്തുകയായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിലും കരുണാപുരം പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കമ്പംമെട്ട് എസ്.എം.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.
English Summary: Children scared of woman in school premises
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.