
ഫോണും മറ്റും വെച്ചുകൊണ്ടുള്ള ഒരുപാട് അത്ഭുതങ്ങൾ കാണിക്കുന്നവരാണ് നമ്മുടെ കുട്ടികളെന്നും പക്ഷേ അതില് ആ ലോകം വളരെ വലുതാണ്, അതിനകത്തുള്ള ചതിക്കുഴികൾ തിരിച്ചറിയാൻ പറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തലമുറയോടെ മുത്തശ്ശൻ എന്ന നിലയില്‍ എന്താണ് പറയാനുള്ളതെന്ന നടന്‍ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.‘പുതിയ കുട്ടികൾക്ക് വലിയ തോതിൽ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കുകയാണ്. ഫോണും മറ്റും വെച്ചുകൊണ്ടുള്ള ഒരുപാട് അത്ഭുതങ്ങൾ കാണിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. പക്ഷേ അതില് ആ ലോകം വളരെ വലുതാണ്. എന്നാൽ അതിനകത്തുള്ള ചതിക്കുഴികൾ തിരിച്ചറിയാൻ പറ്റണം. ചിലപ്പോ ചെറിയ കുട്ടികൾക്ക് എല്ലാ വഴിയും തിരിഞ്ഞു എന്ന് വരില്ല. അപ്പോ ഒന്നും അച്ഛനമ്മമാരിൽ നിന്നും മറച്ചുവെക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. സ്വകാര്യമായിട്ട് ചെയ്യാതിരിക്കുക. താൻ കാണുന്നത് സ്വകാര്യമായിട്ട് കാണണം എന്ന് നിർബന്ധമില്ലാതിരിക്കുക. അമ്മയോ അച്ഛനോ കാണുന്നതിന് ഒരു തടസവും ഇല്ലാതിരിക്കുക. അങ്ങനെ ഒരു നില വന്നാൽ കുട്ടിക്ക് തന്നെ എന്താണ് കാണാവുന്നത് കാണാൻ പറ്റാത്തത് എന്നതിനെപ്പറ്റി ഒരു ധാരണ ഉണ്ടാക്കാൻ ഇടയാകും. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയിൽപ്പെടാത്ത കാര്യങ്ങൾ അത് മറച്ചുവെച്ചുകൊണ്ട് ചെയ്യുന്ന ഒരു നില ചെറുപ്രായത്തിൽ സ്വീകരിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം’- മുഖ്യമന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.