15 December 2025, Monday

Related news

December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്ത്

സ്വന്തം ലേഖകൻ
കൊച്ചി‌
June 3, 2024 7:00 am

അവധിക്കാലം കഴിഞ്ഞ് കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തെത്തും. അറിവിന്റെ ലോകത്തേക്കെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവമാണ് സ്കൂളുകള്‍ ഒരുക്കിയിരിക്കുന്നത്. മധുരം നൽകിയും വാദ്യമേളങ്ങളൊരുക്കിയും നവാഗതരെ വരവേൽക്കാൻ അവസാനവട്ട തയ്യാറെടുപ്പുകളിലാണ് സ്കൂൾ അധികൃതരും അധ്യാപക-രക്ഷാകര്‍തൃസമിതികളും.
സ്കൂള്‍ തുറക്കും മുമ്പ് യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിനുള്ള അരിയടക്കം സകലതും സജ്ജീകരിച്ചു കഴിഞ്ഞു വിദ്യാഭ്യാസ വകുപ്പ്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഇതുവരെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിട്ടുള്ളത് 2,44,646 വിദ്യാർത്ഥികളാണ്. വരുംദിവസങ്ങളിൽ കൂടുതല്‍ കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷ. പ്രീ പ്രൈമറിയില്‍ 1,34,763, പ്രൈമറി തലത്തിൽ 11,59,652, അപ്പര്‍ പ്രൈമറി തലത്തിൽ 10,79,019, ഹൈസ്കൂള്‍ തലത്തിൽ 12,09,882 വീതം വിദ്യാർത്ഥികളും ഇന്ന് സ്കൂളുകളിലെത്തും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വർഷത്തിൽ 3,83,515, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തിൽ 28,113 ഉൾപ്പെടെ ആകെ 39,94,944 വിദ്യാർത്ഥികളാണ് പഠിതാക്കളായെത്തുകയെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ 24ന് തുടങ്ങും. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ ഇനിയും കുട്ടികള്‍ ചേരാനുണ്ട്. അതിനാല്‍ ഒന്ന് മുതല്‍ 10 വരെയുള്ള ആകെ കുട്ടികളുടെ എണ്ണം ജൂണ്‍ രണ്ടാം വാരത്തിലും ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം ജൂണ്‍ മാസം അവസാനവും മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ ഒമ്പതിന് മന്ത്രി വി ശിവന്‍കുട്ടി, മേയര്‍ എം അനില്‍കുമാര്‍, ടി ജെ വിനോദ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം നടക്കും. അക്കാദമിക് കലണ്ടറിന്റെ പ്രകാശനം മന്ത്രി പി രാജീവ് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ സുപ്രിയ എ ആര്‍ നന്ദിയും പറയും. 

Eng­lish Summary:children-today-in-schools
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.