കേന്ദ്രമന്ത്രിയും നാഗ്‌പൂർ ലോക്സഭ മണ്ഡലം ബിജെപി സ്ഥാനാർഥിയുമായ നിതിൻ ഗഡ്‌കരിക്ക് സ്വീകരണം നൽകാൻ വിദ്യാർഥികളെ ഉപയോഗിച്ചെന്ന പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് കമീഷനാണ് നാഗ്‌പൂരിലെ എൻഎസ്വിഎം ഫുൽവാരി സ്കൂളിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്. നിതിൻ ഗഡ്‌കരി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ഗഡ്‌കരിക്കെതിരെയും കേസെടുക്കണമെന്നും പരാതിയുണ്ട്.
ഗഡ്‌കരിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് സ്കൂൾ വിദ്യാർഥികളെ കൊണ്ടുവന്നുവെന്ന് കാണിച്ച് കോൺഗ്രസ് വക്താവാണ് പരാതി നൽകിയത്. തെളിവിനായി റാലിയുടെ ഫോട്ടോയും വീഡിയോകളും ഹാജരാക്കി. തുടർന്നാണ് നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് കമീഷൻ നിർദേശം നൽകിയത്. എന്നാൽ ഗഡ്‌കരിക്കെതിരെ കേസെടുക്കാതെ കമീഷൻ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
english summary; Children were used to welcome Nitin Gadkari; Complaint against school authorities in Nagpur
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.