22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

ശബരിമലയില്‍ കൂട്ടംതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താം: പദ്ധതിയുമായി കേരള പൊലീസ്

Janayugom Webdesk
കൊച്ചി
December 21, 2023 6:15 pm

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി കേരളാ പൊലീസുമായി സഹകരിക്കുന്നു. ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡാണ് വി തയ്യാറാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി.

മൂല്യവര്‍ധിത സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ വി എന്നും മുന്നിലാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്റുമായ ബിനു ജോസ് പറഞ്ഞു.

വി സുരക്ഷ ക്യുആര്‍ കോഡ് ബാന്‍ഡ് കൂട്ടം തെറ്റിപോകുന്ന തീര്‍ഥാടകരായ കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് കേരള പോലീസ് സേനയെ വളരെയധികം സഹായിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി പറഞ്ഞു.

Eng­lish Sum­ma­ry: Chil­dren who go astray in Sabari­mala can be found: Ker­ala Police with a plan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.