ലഡാക്കിൽ ചൈന നിയന്ത്രണരേഖ ലംഘിച്ചോ എന്ന ചോദ്യത്തിന് രാജ്യസഭ തനിക്ക് അനുമതി തന്നില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ‘ദേശീയ താല്പര്യം മുൻനിർത്തി ചോദ്യം അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് എന്നെ അറിയിച്ചത് സങ്കടകരമായ അവസ്ഥയിലല്ലെങ്കിൽ സന്തോഷം’ എന്ന് സ്വാമി ട്വീറ്റ് ചെയ്തു. അതേസമയം തന്ത്രപ്രധാനമായ വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശുപാർശ അനുസരിച്ചാണ് പ്രവർത്തിക്കുകയെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ജൂണിലുണ്ടായ ഇന്ത്യ‑ചൈന ഏറ്റുമുട്ടൽ മുതൽ പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിക്കുന്നുണ്ട്. 50 വർഷത്തിനിടെ ഇരു സേനകളും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. എന്നാല്‍ സർവകക്ഷി യോഗത്തിൽ ആരും ഇന്ത്യയിൽ പ്രവേശിക്കുകയോ ഇന്ത്യൻ ഭൂപ്രദേശം കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയത്. അതിർത്തിയിലെ ദുരൂഹമായ ഏറ്റുമുട്ടലിന്റെ പേരിൽ പ്രതിപക്ഷം പ്രധാനമന്ത്രിയെയും ശക്തമായി വിമർശിക്കുകയും ചൈനക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
English Summary: China border: Subramanian Swamy is not allowed to question either
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.