28 December 2025, Sunday

Related news

December 21, 2025
December 5, 2025
November 17, 2025
November 10, 2025
November 5, 2025
October 22, 2025
August 11, 2025
July 10, 2025
June 26, 2025
June 25, 2025

ബഹിരാകാശ പദ്ധതിയില്‍ നിന്ന് രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ വിദേശ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ചൈന

Janayugom Webdesk
October 25, 2024 10:14 am

ചൈനയുടെ ബഹിരാകാശ പദ്ധതിയില്‍ നിന്ന് രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ വിദേശ രഹസ്യാന്വോഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ചൈന. രാജ്യങ്ങള്‍ തമ്മില്‍ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും, വികസനത്തിനുമായി ബഹിരാകാശ സുരക്ഷ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ചൈനീസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം പറഞ്ഞുവിചാറ്റിലൂടെ ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം അറിയിച്ചത്‌.

ചില പാശ്ചാത്യ രാജ്യങ്ങള്‍ ബഹിരാകാശ സൈന്യം രൂപീകരിച്ചതായും സൈനിക പോരാട്ടത്തിനുള്ള യുദ്ധക്കളം മായി ബഹിരാകാശത്തെ കാണുന്നതായും ചൈന പറഞ്ഞു. അവര്‍ ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായാണ്‌ ചൈനയെ കാണുന്നതെന്നും ഉപഗ്രഹങ്ങള്‍വഴി വിദേശ ചാരസംഘടനകള്‍ ചൈനയെ നിരീക്ഷിക്കുന്നുണ്ടെന്നും ചൈന പോസ്റ്റിൽ കുറിച്ചു. ഇവർ ചൈനയുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും വിചാറ്റില്‍ പറഞ്ഞു.

ചൈനയുടെ എയ്‌റോസ്‌പേസ് സെക്ടറിൽ നിന്ന് നുഴഞ്ഞുകയറാനും തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെടുക്കാനും ലക്ഷ്യമിട്ട് ഈ രാജ്യങ്ങൾ ഉപഗ്രഹങ്ങൾ ഉപയോഗിച്ചതായും ചൈന ആരോപിച്ചു. 2020‑ലെ ചാങ് ഇ‑5, 2024‑ല്‍ ചാങ് ഇ‑6 എന്നീ ദൗത്യങ്ങൾ വിജയകരമായി ചൈന പൂര്‍ത്തിയാക്കിയിരുന്നു.2030-ഓടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ട്‌. 2035‑ല്‍ ബേസിക് സ്‌റ്റേഷനും 2045‑ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയും ചൈനയുടെ സ്വപ്ന പദ്ധതികളാണ്‌. 

Chi­na says for­eign intel­li­gence agen­cies are try­ing to steal secrets from space program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.