2 March 2026, Monday

Related news

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026

ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു; മേഖലയിൽ സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും നയതന്ത്ര ചർച്ചകൾ ആരംഭിക്കണമെന്നും ചൈന

Janayugom Webdesk
ബെയ്ജിങ്
March 2, 2026 2:33 pm

ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണം ആഗോള പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. ഇറാനിൽ തങ്ങളുടെ ഒരു പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് സ്ഥിരീകരിച്ചു. മേഖലയിൽ സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും നയതന്ത്ര ചർച്ചകൾ ആരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അനുമതിയില്ലാതെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.

ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ‑ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ ഈ ശക്തമായ പ്രതികരണം. അയൽ രാജ്യങ്ങളിലേക്ക് പടരുന്ന ഈ സംഘർഷത്തിൽ തങ്ങൾക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്നും മാവോ നിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, ബഹ്‌റൈനിൽ അമേരിക്കൻ പൗരന്മാർക്ക് നേരെ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകി. മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്ന പൗരന്മാരോട് ഉടനടി ഒഴിഞ്ഞുപോരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കക്കാരെ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായാണ് രഹസ്യാന്വേഷണ വിവരം. ഗൾഫ് മേഖലയിലുടനീളം യുഎസ് പൗരന്മാരും സൈനിക കേന്ദ്രങ്ങളും അതീവ ജാഗ്രതയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar