22 January 2026, Thursday

ഗവേഷണ പ്രബന്ധത്തിലെ പിഴവ്; ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം

Janayugom Webdesk
കൊച്ചി
February 1, 2023 6:54 pm

ഗവേഷണ പ്രബന്ധത്തില്‍ പിഴ വന്നതില്‍ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ചങ്ങമ്പുഴയുടെ മകൾ ലളിതയെ എറണാകുളത്തെ വീട്ടിലെത്തിയാണ് ചിന്ത വിശദീകരണം നല്‍കിയത്. സാന്ദർഭികമായി സംഭവിച്ച പിഴവാണ് പ്രബന്ധത്തിലുണ്ടായതെന്നും മനഃപൂര്‍വം സംഭവിച്ചതല്ലെന്നും ചിന്ത ചങ്ങമ്പുഴയുടെ മകളെ അറിയിച്ചു. 

വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്ന് ചിന്ത കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും അതിന്റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായെന്നും ചിന്ത കൂട്ടിച്ചേർത്തിരുന്നു. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ഇന്നലെ ചോദിച്ചു. പ്രബന്ധം കോപ്പിയടിച്ച് എഴുതിയതല്ലെന്നും ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കിരുന്നു. 

Eng­lish Sum­ma­ry: Chin­ta Jerome saw Changam­puzha’s fam­i­ly mem­bers at home

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.