22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

ചിത്തിര ആട്ട വിശേഷം : ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക്

Janayugom Webdesk
തിരുവനന്തപുരം
November 1, 2024 11:26 am

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ത്ഥാടക തരിക്ക്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംങ് കൂടുതലായിരുന്നു.നട തുറന്ന ബുധനാഴ്ച മാത്രം 15,445 പേര്‍ ദര്‍ശനം നടത്തി. ഈ ദിവസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംങ് 12, 809 ആയിരുന്നു. 

വെള്ളിയാഴ്‌ച ദർശനത്തിനായി ബുക്കുചെയ്തവരുടെ എണ്ണം 11,421 ആണ്. വൈകിട്ട് അഞ്ചുവരെ പതിനായിരത്തിലധികം പേർ ദർശനംനടത്തി. തിരക്ക്‌ കണക്കിലെടുത്ത്‌ സന്നിധാനത്തും പമ്പയിലും മറ്റും കൂടുതൽ പൊലീസിനെ ഇത്തവണ വിന്യസിച്ചിരുന്നു. മൂന്ന് ടേൺ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളിൽ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇത്തരത്തിൽ അധികമായി പൊലീസിനെ നിയോഗിച്ചതും, ദേവസ്വം ബോർഡ് അധികൃതരുടെയും മറ്റും മികച്ച സഹകരണവും ദർശനം കുറ്റമറ്റതും സുഗമവുമാക്കി.

രണ്ടുദിവസത്തെ ചടങ്ങുകൾക്കുശേഷം വ്യാഴം രാത്രി നട അടച്ചു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15ന്‌ നടതുറക്കും. മണ്ഡല മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സന്നിധാനത്ത്‌ എഡിജിപി എസ് ശ്രീജിത്ത്‌ വിലയിരുത്തി നിർദേശങ്ങൾ നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌, സ്പെഷ്യൽ കമീഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം മരാമത്ത് എൻജിനിയർ തുടങ്ങിയവരുമായി ചർച്ചനടത്തി. മണ്ഡലകാലയളവിലെ ആദ്യഘട്ടത്തിൽ സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട റെയിൽവേയ്സ് എസ്‌പി ബി കൃഷ്ണകുമാർ, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.