
വർണപതംഗങ്ങളേ
പാറുക നിങ്ങളെൻ
പൂക്കാനിലാവിന്റെ
കൊമ്പിൽ ഇരുളെത്താ
കിനാവിന്റെ തോപ്പിൽ
തീവ്രമായാശിച്ചു പോയി
ഞാൻ നിങ്ങളെൻ
തളിരിലത്തുമ്പിലായ്
തപസേറെ ചെയ്തു
തിളങ്ങീടുവാൻ
അജ്ഞാനമാകും പടം
പൊഴിച്ചങ്ങനെ ശുദ്ധതയാർന്നു
നിറഞ്ഞിടുവാൻ
ബോധോദയങ്ങൾ തൻ
വെൺമയിലങ്ങനെ
തേൻ തേടി നീളെ പറന്നീടുവാൻ
മന്ദമീ മാരുതൻ
കാതിലോതുന്നൊരാ
പാട്ടൊന്നു കേട്ടു
വിലസീടുവാൻ
മണ്ണിലെ താരകൾ
നിങ്ങളൊരുക്കുന്നു
മാണിക്യക്കൂടായ് മനസകത്തെ
ക്ഷണികമെന്നാകിലും
ഒളിവീശിയരുളുക
മങ്ങാത്ത മായികവാസന്ത
സ്വപ്നങ്ങളെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.