19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 28, 2024
November 22, 2022
October 25, 2022
July 19, 2022
July 19, 2022
July 15, 2022
July 6, 2022
July 2, 2022
July 1, 2022
June 30, 2022

ചിത്ര രാമകൃഷ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
മുംബൈ
March 5, 2022 8:00 pm

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എസ്എസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ എന്‍എസ്ഇ മേധാവി ചിത്രരാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.

നേരത്തെ കേസില്‍ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ചിത്ര രാമകൃഷ്ണ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ അറസ്റ്റ് വൈകിയേക്കും.

എന്‍എസ്ഇ മേധാവിയായിരിക്കെ ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്.

കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ കണ്ടെത്തി. 2013 മുതല്‍ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇയെ നയിച്ചത്.

eng­lish summary;Chitra Ramakr­ish­na’s antic­i­pa­to­ry bail rejected

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.