19 January 2026, Monday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026

ഇന്ത്യന്‍ സാമ്പത്തിക നയം കോണ്‍ഗ്രസും, ബിജെപി ഗവണ്‍മെന്റുകള്‍ അട്ടിമറിച്ചതോടെ തൊഴിലില്ലായ്മയ്ക്ക് കാരണമായി; ചിറ്റയം ഗോപകുമാര്‍

Janayugom Webdesk
നെടുങ്കണ്ടം
January 21, 2023 8:21 pm

കര്‍ഷതൊഴിലാളികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മയെന്ന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  തൊഴിലായ്മ ഉണ്ടാകുന്നതോടെ പട്ടിണിയ്ക്കും ദാര്രിദ്രത്തിനും കാരണമായി.  കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികനയം അട്ടിമറിച്ചതോടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തൊഴിലില്ലായ്മയിലേയ്ക്ക് എത്തിപ്പെടുവാന്‍ കാരണമായി. രാജ്യഭരിച്ച കോണ്‍ഗ്രസാണ് ഈ സാമ്പത്തിക നയം ആദ്യം അട്ടിമറിക്കപ്പെട്ടതെന്ന് ബികെഎംയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്‌റു, ഇന്ദിരാഗാന്ധി അടക്കം തുടങ്ങിവെച്ച സാമ്പത്തികനയം മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായതോടെ അട്ടിമറിക്കപ്പെട്ടു. ഇതിന് ശേഷം ഭരണത്തില്‍ മോദി ഗവണ്‍മെന്റ് ഇതിന് പൂര്‍ത്തികരണം വരുത്തുകയും കുത്തക മുതലാളിത്ത നയത്തിലേയ്ക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  ഭരണഘടന അംഗീകരിച്ച മൗലികാവകാശമാണ് തൊഴില്‍. ഇതിനെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഗവണ്‍മെന്റ് കടമയും കര്‍ത്തവ്യവുമാണ്  തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കുകയെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം യൂപിഐ ഗവണ്‍മെന്റില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ പിന്‍തുണ നല്‍കുകയും ബികെഎംയു വിന്റെ ദേശിയ സമ്മേളനത്തിന്റെ അടിസ്ഥാനത്്തില്‍ ദേശിയ തൊഴിലുറപ്പ്  പദ്ധതി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ രാജ്യത്തെ കര്‍ഷക തൊഴിലാളിയ്ക്ക് ഏകീകരിച്ച വേതനം ലഭിക്കുവാന്‍ തുടങ്ങിയത്. മണ്ണില്‍ പണിയെടുത്ത് രാജ്യത്ത് ജനങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നിര്‍മ്മിക്കുന്ന കര്‍ഷക തൊഴിലാളിയ്്്്ക്ക് പെന്‍ഷനും ക്ഷേമനിധിയും വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട കര്‍ഷക തൊഴിലാളി ഫെഡറേഷനാണ് ബികെഎംയു. ഇതിനെ തുടര്‍ന്നാണ് കര്‍ഷകതൊഴിലാളിയ്ക്ക് ഇവ ലഭിക്കുവാന്‍ തുടങ്ങിയത്. മരണപ്പെട്ട കര്‍ഷക തൊഴിലാളിയ്ക്ക് ആനുകൂല്യം, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം എന്നിവയും ചികിത്സ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയ ഓട്ടേറെ ആനുകൂല്യങ്ങളാണ് ഇതിനെ തുടര്‍ന്ന് ലഭിക്കുവാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വീടില്ലാത്തവരുടെ വേദന മനസ്സിലാക്കി പരിഹാരം കണ്ടത് കേരളം ഭരിച്ച കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ്്. ഇത് മനസ്സിലാക്കിയ എം.എന്‍ കേരളത്തില്‍ ല്ക്ഷം വീട് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ തുടര്‍ന്ന് വന്ന ഒരു ഗവണ്‍മെന്റും ഇത് പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞില്ല. അത് പൂര്‍ത്തികരിക്കുകയെന്നതാണ് ലക്ഷ്യം. ലൈഫ് മിഷനിലൂടെ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുവാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.