ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്ത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കോളനികളുടെയും ഊരുകൂട്ടങ്ങളുടെയും പേരുകൾ പുനർനാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടം ചിറ്റൂർ ലക്ഷം വീട് കോളനിക്ക് കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കാർത്ത്യായനി അമ്മ നഗർ എന്ന് പേര് പ്രഖ്യാപിച്ചു. നാരീ പുരസ്കാര ജേതാവ് അക്ഷരമുത്തശ്ശി കാർത്ത്യായനി അമ്മയുടെ ഒന്നാം ചരമവാർഷികദിനത്തിൽ നടന്ന ചടങ്ങിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ വിശ്വപ്രസാദ്, എസ് വിജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഐ തമ്പി, വി സനിൽകുമാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.