തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. കോളറ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിച്ചിരുന്നില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനായില്ല. അനുവിനൊപ്പം താമസിച്ചിരുന്ന പത്തുവയസുകാരനാണിപ്പോള്‍ കോളറ സ്ഥിരീകരിച്ചത്.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി ഹോസ്റ്റലിലെ 16 പേർ രോഗ ലക്ഷണങ്ങളോടെ നിലവിൽ മെഡിക്കല്‍ കോളജഡിലടക്കം ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി അനു വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്. വൈകീട്ടോടെ മരിച്ചു. പിന്നാലെ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങളുണ്ടായി.
കൂട്ടത്തിൽ ഛർദ്ദിയും വയറിളക്കവും ബാധിച്ച 10 വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തി പരിശോധന നടത്തി. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും അന്വേഷണം തുടങ്ങി. 65 പേരാണ് ഹോസ്റ്റലിലുള്ളത്. ആൺകുട്ടികൾക്ക് മാത്രമാണ് രോഗലക്ഷണം. സംസ്ഥാനത്ത് ആറ് മാസത്തിനിടെ 9 പേർക്ക് കോളറ സ്ഥിരീകരിച്ചത്. 2017 ലാണ് സംസ്ഥാനത്ത് ഒടുവിൽ കോളറ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്.
English Summary: Cholera confirmed in Thiruvananthapuram; A 10-year-old boy is under treatment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.