വിവാഹവേദിയിലെത്തിയ പ്രതിശ്രുതവരന്‍ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചതോടെ പ്രകോപിതനായ പ്രതിശ്രുതവധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വെച്ചു. യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിവാഹത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഡല്‍ഹിയിലാണ് സംഭവം.
ഘോഷയാത്രയായി വരന്റെ വീട്ടുകാര്‍ വേദിയിലെത്തിയപ്പോഴാണ് യുവാവ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ‘ചോളീ കേ പീഛേ ക്യാ ഹേ’ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്.
എന്നാല്‍ ഇതുകണ്ടുനിന്ന യുവതിയുടെ അച്ഛന്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന്റേത് അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് പ്രകോപിതനാവുകയും വിവാഹച്ചടങ്ങ് നിര്‍ത്തിവെക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തി കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് യുവതിയും അവിടെനിന്നും ഇറങ്ങിപ്പോയി. അതേസമയം വധുവിന്റെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.