7 December 2025, Sunday

Related news

December 3, 2025
November 30, 2025
November 30, 2025
November 4, 2025
August 25, 2025
August 20, 2025
August 12, 2025
August 5, 2025
August 5, 2025
August 4, 2025

ഛത്തിസ്ഗഢില്‍ ക്രൈസ്തവ വേട്ട തുടരുന്നു; പ്രാര്‍ഥനയ്ക്കെത്തിയ ഗോത്രവിഭാഗക്കാരെ ബജ് രംഗ് ദള്‍ മര്‍ദ്ദിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2025 10:02 am

ഛത്തീസ് ഗഢില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ വീണ്ടും ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമം. ബിലാസ്പൂരിലെ ചകര്‍ ഭാഥാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പരസദ ഗ്രാമത്തില്‍ വീട്ടിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഗോത്രവിഭാഗത്തിലുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ബജ് രംഗ് ദള്‍ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ചു. പലരും ബോധരഹിതരായി.

സ്ഥലത്തെത്തിയ പൊലീസ്‌ പ്രാർഥന നിർത്താൻ ഉത്തരവിട്ടതല്ലാതെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. പ്രാർഥന നടത്തിയ വീട്‌ പള്ളിയാണെന്ന്‌ പറഞ്ഞ്‌ അടപ്പിച്ചു. പ്രാർഥനയ്ക്കെത്തിയവരെ ഭയപ്പെടുത്തി ഗ്രാമങ്ങളിലേക്കു തിരിച്ചയച്ചു. കാൺകേർ ഗ്രാമത്തിലെ പള്ളിക്കുനേരെയും ബജ്‌രംഗ്‌ദൾ ആക്രമണം നടത്തിയിരുന്നു. 

ഇവിടെ ഒരു മാസത്തിനു മുമ്പ്‌, ക്രൈസ്തവ വിശ്വാസിയായതിന്റെ പേരിൽ ഒരാളുടെ മൃതദേഹം സംസ്കാരം കഴിഞ്ഞ്‌ പിറ്റേദിവസം അധികൃതർ പുറത്തെടുത്തു കൊണ്ടുപോയി. മൃതദേഹം പിന്നീട്‌ എവിടെ മറവുചെയ്തെന്ന്‌ അറിയിച്ചില്ല. ഇതിനെതിരെ, കാൺകേറിൽ വ്യാപക പ്രതിഷേധം നടന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.